Latest News

കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
X

കോഴിക്കോട്: കൊടുവള്ളി സ്വദേശി അന്നൂസ് റോഷനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത മലപ്പുറം വേങ്ങര പുള്ളാട്ട് ഷഫീഖാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം അഞ്ചായി. തട്ടിക്കൊണ്ടു പോയതില്‍ നേരിട്ടു പങ്കെടുത്ത കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെ ഇന്നു പുലര്‍ച്ചെ അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ സഹോദരിയുടെ ഭര്‍ത്താവാണ് ഷഫീഖ്. കഴിഞ്ഞ മാസം 17ന് കൊടുവള്ളി കിഴക്കോത്ത് പരപ്പാറയിലെ വീട്ടില്‍ നിന്നായിരുന്നു അന്നൂസ് റോഷനെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോയത്.

Next Story

RELATED STORIES

Share it