Latest News

കൊടിഞ്ഞി ഫൈസല്‍ വധം: ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞു

കൊടിഞ്ഞി ഫൈസല്‍ വധം: ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞു
X

ഹമീദ് പരപ്പനങ്ങാടി

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു. തിരുപ്പൂരിലേക്ക് പോവുകയായിരുന്ന ഒരു കാര്‍ ഡ്രൈവര്‍ ഫൈസലിനെ കൊല്ലുന്ന സ്ഥലത്ത് ഒന്നാം പ്രതിയെ കണ്ടിരുന്നു. ഈ സാക്ഷിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രജീഷ് ബാബു, ബിബിന്‍, ശ്രീകേഷ്, സുധീഷ്, പടിഞ്ഞാട്ടകത്ത് മഠത്തില്‍ നാരായണന്‍, ഹരിദാസന്‍, പ്രദീപ്, ദിനേശന്‍, സുനില്‍, സജീഷ്, വിനോദ്, ജയപ്രകാശന്‍ പരപ്പനങ്ങാടി, ജയകുമാര്‍, ലിജേഷ് പള്ളിപ്പടി പാലത്തിങ്ങല്‍, രതീഷ്, വിഷ്ണു പ്രകാശ് എന്നിവരാണ് പ്രതികള്‍. കേസിലെ രണ്ടാം പ്രതി

വിപിന്‍ 2017ല്‍ വെട്ടേറ്റു കൊല്ലപ്പെട്ടിരുന്നു. തിരൂര്‍ യാസര്‍ കൊലക്കേസിലെ പ്രതിയായിരുന്ന നാരായണന്‍ ഈ കൊലയിലും മുഖ്യസൂത്രധാരകനായിരുന്നു.

2016 നവംബര്‍ 19ന് മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് കേസിനാസ്പദമായ സംഭവം. ഇസ്ലാം സ്വീകരിച്ചതിനാണ് ആര്‍എസ്എസുകാര്‍ ഫൈസലിനെ കൊലപ്പെടുത്തിയത്. സൗദി അറേബ്യയില്‍നിന്ന് നാട്ടിലെത്തിയ ഫൈസല്‍ ഭാര്യാപിതാവിനെയും മാതാവിനെയും താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ ഓട്ടോയില്‍ സഞ്ചരിക്കവെയായിരുന്ന ആക്രമണം.

കേസ് ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ആദ്യഘട്ടങ്ങളില്‍ പ്രതികള്‍ക്ക് അനുകൂലമായ നടപടികളും ഡമ്മി പ്രതികളെ ഹാജരാക്കാനുള്ള ശ്രമങ്ങളും ഉണ്ടായെന്ന് ആരോപണമുയര്‍ന്നു. എസ്ഡിപിഐ, മുസ്ലിം ലീഗ്, തുടങ്ങിയ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കേസ് മുന്നോട്ടുകൊണ്ടുപോയി.

കേസില്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. കുമാരന്‍കുട്ടിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസലിന്റെ ഭാര്യ ജസ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2024 സെപ്റ്റംബറില്‍ അഡ്വ. പി ജി മാത്യുവിനെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചു. പക്ഷേ, അദ്ദേഹം രാജിവച്ചതിനെ തുടര്‍ന്ന് ജസ്നയുടെ ആവശ്യപ്രകാരം അഡ്വ. കുമാരന്‍കുട്ടിയെ തന്നെ സര്‍ക്കാര്‍ നിയമിച്ചു.

Next Story

RELATED STORIES

Share it