Latest News

'ഷാജിയെ മർദിക്കുന്നതിന് ദൃക്സാക്ഷികള്‍'; എസ്എഫ്ഐക്കെതിരെ ​ഗുരുതര ആരോപണവുമായി നൃത്തപരിശീലകൻ

ഷാജിയെ മർദിക്കുന്നതിന് ദൃക്സാക്ഷികള്‍; എസ്എഫ്ഐക്കെതിരെ ​ഗുരുതര ആരോപണവുമായി നൃത്തപരിശീലകൻ
X

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി കലോത്സവ കോഴക്കേസില്‍ എസ്എഫ്‌ഐക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നൃത്തപരിശീലകന്‍ ജോമറ്റ് മൈക്കിള്‍. മാര്‍ഗംകളി വിധികര്‍ത്താവ് ഷാജിയെ മര്‍ദിക്കുന്നതിന് തങ്ങള്‍ ദൃക്‌സാക്ഷികളാണെന്ന് നൃത്ത പരിശീലകന്‍ ജോമറ്റ് മൈക്കിള്‍ വെളിപ്പെടുത്തി. എസ്എഫ്‌ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നും മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും ഇവര്‍ പറഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെയും മര്‍ദ്ദിച്ചിരുന്നു. എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലിസിനെ സമീപിക്കുമെന്നും നൃത്തപരിശീലകര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കേരള യൂണിവേഴ്‌സിറ്റി കലോത്സവ കോഴക്കേസില്‍ ആരോപണവിധേയനായ വിധികര്‍ത്താവ് പിഎന്‍ ഷാജി കണ്ണൂരിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. താന്‍ കോഴ വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഇന്ന് കേസില്‍ പോലിസ് ചോദ്യം ചെയ്യാനിരിക്കെയാണ് ഷാജി ആത്മഹത്യ ചെയ്തത്. മാനസിക സമ്മര്‍ദ്ദം സഹിക്കവയ്യാതെ ചെയ്തതാണെന്ന് ബന്ധുക്കളും ആരോപിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it