- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള സര്‍വകലാശാല കലോത്സവം അവസാനിച്ചതിന് പിന്നാലെ അഴിമതി ആരോപണം; ശബ്ദരേഖകളും സ്‌ക്രീന്‍ ഷോട്ടുകളും പുറത്ത്

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം അവസാനിച്ചതിന് പിന്നാലെ അഴിമതി ആരോപണം. ആരോപണം ശരിവയ്ക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് വന്നു. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന ഗ്രൂപ്പുകളിലാണ് ശബ്ദരേഖ അടക്കമുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നത്. ടീമുകളെ തിരിച്ചറിയാനുള്ള രേഖകൾ സഹിതം വിധികർത്തകൾക്ക് നൽകിയെന്ന് സംശയിക്കുന്ന സ്ക്രീൻ ഷോട്ടുകളും പ്രചരിപ്പിക്കുന്നുണ്ട്. മത്സരാർത്ഥികളും ഇടനിലക്കാരും തമ്മിലുള്ള ശബ്ദരേഖയാണ് പ്രചരിക്കുന്നത്. മാർഗംകളിയുടെ വിധി നിർണയത്തിന് പിന്നാലെയാണ് കോഴ ആരോപണം ഉയർന്നത്. വിധികർത്താക്കളുടെയും ഇടനിലക്കാരൻ്റെയും ഫോണുകൾ സംഘാടകർ പിടിച്ചെടുത്തിരുന്നു.
കൂട്ട പരാതികൾക്കും സംഘർഷങ്ങൾക്കും ഒടുവിലാണ് ഇന്നലെ കേരള സർവകലാശാല കലോത്സവം നിർത്തിവെക്കാൻ വിസി നിർദ്ദേശം നൽകിയത്. പരാതികൾ തീർക്കാതെ മത്സരങ്ങൾ നടത്തേണ്ടെന്ന് തീരുമാനിച്ചതോടെ സമാപനസമ്മേളനം ഉപേക്ഷിക്കുകയായിരുന്നു. ഇനിയുള്ള ഫലങ്ങൾ പ്രഖ്യാപിക്കേണ്ടെന്നും ട്രോഫികൾ നൽകേണ്ടെന്നും വിസി നിർദ്ദേശിക്കുകയായിരുന്നു. സംഘനൃത്ത മത്സരം മാത്രം അവശേഷിക്കെയാണ് കലോത്സവം നിർത്തിവച്ചത്. ഇവാനിയോസിന് ഒന്നാം സ്ഥാനം കിട്ടിയ മാർഗ്ഗംകളിയുടെ ഫലം പരാതിമൂലം തടഞ്ഞുവെച്ചിരുന്നു. തിരുവാതിരയുടെ മത്സരഫലവും പ്രഖ്യാപിച്ചിട്ടില്ല അപ്പീൽകമ്മിറ്റി ചേരാനിരിക്കെയാണ് മേള തന്നെ നിർത്തുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















