Latest News

''ഒരിക്കലും വിട്ടുപോകാന്‍ ആഗ്രഹിക്കാത്ത മനോഹര സ്ഥലം''; ബ്രിട്ടന്റെ എഫ്-35 യുദ്ധവിമാനം വെച്ച് പരസ്യം ചെയ്ത് ടൂറിസം വകുപ്പ്

ഒരിക്കലും വിട്ടുപോകാന്‍ ആഗ്രഹിക്കാത്ത മനോഹര സ്ഥലം; ബ്രിട്ടന്റെ എഫ്-35 യുദ്ധവിമാനം വെച്ച് പരസ്യം ചെയ്ത് ടൂറിസം വകുപ്പ്
X

തിരുവനന്തപുരം: രണ്ടാഴ്ചയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടന്റെ എഫ്-35 യുദ്ധവിമാനം ഉപയോഗിച്ച് പരസ്യം ചെയ്ത് കേരള ടൂറിസം വകുപ്പ്. 'കേരളം അത്രയ്ക്ക് മനോഹരമായ സ്ഥലമാണ്, എനിക്ക് വിട്ടു പോകാന്‍ താല്‍പ്പര്യമില്ല' എന്നു കുറിച്ചുകൊണ്ട് എഫ്-35 വിമാനം ഫൈവ് സ്റ്റാര്‍ നല്‍കി കേരളത്തെ ശുപാര്‍ശ ചെയ്യുന്നതാണ് പരസ്യം. നിരവധി പേരാണ് ഈ നവീന പരസ്യത്തെ പിന്തുണയ്ക്കുന്നത്.

അതിനിടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം ഈയാഴ്ചതന്നെ തിരുവനന്തപുരത്തെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. 40 അംഗ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. എഫ്-35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകും.

അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35, ഇന്ധനക്കുറവുണ്ടായതിനെ തുടര്‍ന്ന് 14-ാം തീയതി രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. നിലവില്‍ വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലാണ് എഫ്-35.

Next Story

RELATED STORIES

Share it