Latest News

കരൂര്‍ ദുരന്തം; വിജയ് യുടെ മൊഴിയെടുത്ത് സിബിഐ

പൊങ്കലിന് നാട്ടില്‍ പോവേണ്ടതിനാല്‍ നാളെ ഹാജരാകാന്‍ കഴിയില്ലെന്ന വിജയ് യുടെ ആവശ്യം അംഗീകരിച്ച് സിബിഐ

കരൂര്‍ ദുരന്തം; വിജയ് യുടെ മൊഴിയെടുത്ത് സിബിഐ
X

ന്യൂഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് യുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ഡല്‍ഹി സിബിഐ ഓഫീസില്‍ നേരിട്ടെത്തിയാണ് വിജയ് മൊഴി നല്‍കിയത്. ചോദ്യം ചെയ്യല്‍ നാലുമണിക്കൂര്‍ നീണ്ടു. ചോദ്യംചെയ്യലിനായി തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് താരം സിബിഐക്ക് മുന്നില്‍ ഹാജരായത്. നാളെ വൈകിട്ടോടെ ആയിരിക്കും വിജയ് ചെന്നൈയിലേക്ക് മടങ്ങുക. അതേസമയം, വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. പൊങ്കല്‍ ഉല്‍സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം സിബിഐ അംഗീകരിച്ചു. 2025 സെപ്റ്റംബര്‍ 24നാണ് കരൂരിലെ വിജയ് യുടെ റാലിക്കിടെ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കരൂരിലെ റാലിയുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും അന്വേഷണ സംഘത്തിന് കൂടുതല്‍ വ്യക്തത വേണമായിരുന്നു. കരൂര്‍ പരിപാടിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ആരെയാണ് ഏല്‍പ്പിച്ചത്? പരിപാടിക്ക് ലഭിച്ച അനുമതികള്‍ എന്തൊക്കെ ആയിരുന്നു. തദ്ദേശ ഭരണകൂടവുമായി മുന്‍കൂട്ടി എന്തെങ്കിലും അപകടസാധ്യത വിലയിരുത്തിയിരുന്നോ. കുടിവെള്ളം പോലുള്ള അടിസ്ഥാന ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നോ? വേദിയില്‍ ഏഴു മണിക്കൂര്‍ വൈകിയെത്തിയതിന്റെ കാരണം എന്താണ്? അപകടത്തെക്കുറിച്ച് എപ്പോഴാണ് വിജയ് അറിഞ്ഞത്. വിജയ് വേദിയില്‍ എത്തിയതിന്റേയും മടങ്ങിയതിന്റേയും കൃത്യമായ സമയം എത്രയായിരുന്നു തുടങ്ങിയ തുടങ്ങിയ കാര്യങ്ങളിലെല്ലാം അന്വേഷണ സംഘത്തിന് വ്യക്തത കിട്ടേണ്ടതുണ്ടായിരുന്നു.

Next Story

RELATED STORIES

Share it