കെ റെയില്‍- നഷ്ടപരിഹാര പാക്കേജ് കൊണ്ട് കാര്യമില്ല; പദ്ധതി ഉപേക്ഷിക്കും വരെ സമരവുമായി മുന്നോട്ട് പോകും:സമര സമിതി
കുടിയൊഴിഞ്ഞ് പോവുന്നവരേക്കാള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരിക ഇതിന് രണ്ട് ഭാഗത്തും ജീവിക്കുന്നവരാണ്. അവര്‍ പുഴുക്കളെ പോലെ ജീവിക്കേണ്ടി വരുമെന്നും സമരസമിതി ചെയര്മാന് ടിടി ഇസ്മയില്‍ പറഞ്ഞു

കോഴിക്കോട്: കെ റെയില്‍ പാക്കേജ് കോളനിക്കാരെ ഒഴിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് സമര സമിതി. നഷ്ടപരിഹാരമല്ല പ്രശ്നമെന്നും സമരവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും കെ റെയില്‍ സമരസമിതി ചെയര്മാന് ടിടി ഇസ്മയില്‍ പറഞ്ഞു.
കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വമ്പന്‍ നഷ്ടപരിഹാര പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഇതില്‍ ഞങ്ങളാരും തൃപ്തരല്ല. സമര സമിതി ആദ്യമേ ഉന്നയിക്കുന്ന കാര്യം പദ്ധതി ഉപേക്ഷിക്കുക എന്നതാണ്. ഈ ആവശ്യം നിറവേറ്റുന്നത് വരെ സമരവുമായി മുന്നോട്ട് പോവുമെന്നും ടി ടി ഇസ്മയില്‍ പറഞ്ഞു.
പല പദ്ധതികള്‍ക്കായും മുന്‍പ് പ്രഖ്യാപിച്ച പാക്കേജുകള്‍ ഇപ്പോള്‍ എവിടെയാണെന്ന് എല്ലാവര്ക്കും അറിയാം. ചെങ്ങറ, മൂലമ്പള്ളി പാക്കേജുകളെല്ലാം ഇന്നും പ്രഖ്യാപനത്തില്‍ മാത്രമാണ്. കെ റെയില്‍ വിഷയത്തില്‍ നഷ്ടപരിഹാരം എന്ന ചര്‍ച്ചയിലേക്കേ ഞങ്ങള്‍ കടക്കുന്നില്ല. സര്‍ക്കാരിന് സമരത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്നും ഇസ്മയില്‍ വ്യക്തമാക്കി.
മൂന്നര കോടി ജനങ്ങളാണ് ഇതിന് ഇരയാകുന്നത്. കുടിയൊഴിഞ്ഞ് പോവുന്നവരേക്കാള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരിക ഇതിന് രണ്ട് ഭാഗത്തും ജീവിക്കുന്നവരാണ്. അവര്‍ പുഴുക്കളെ പോലെ ജീവിക്കേണ്ടി വരും. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ ഒരു പക്ഷെ ടാര്‍പോളിന്‍ ഷീറ്റിന് കീഴിലോ മറ്റോ താമസിക്കുമായിരിക്കും. എന്നാല്‍ അതിനേക്കാള്‍ ഭീകരമായിരിക്കും അതിന് രണ്ട് ഭാഗങ്ങളിലും താമസിക്കുന്നവര്‍. ഇക്കാര്യങ്ങളിലെല്ലാം ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിട്ടുണ്ട്. അതുകൊണ്ട് സമരം തുടരുക തന്നെ ചെയ്യും. മേധാപട്കര്‍ അടക്കമുള്ളവര്‍ വരും ദിവസങ്ങളില്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തും.വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും ടിടി ഇസ്മായില്‍ പറഞ്ഞു.
RELATED STORIES
അനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്...
19 May 2022 7:24 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMTപോലിസിനെക്കണ്ടു ഭയന്നോടിയ യുവാവ് തോട്ടിൽ വീണു മരിച്ചു
19 May 2022 5:48 PM GMTപോലിസുകാർ പന്നികെണിയിൽ കുടുങ്ങിയത് കണ്ടു; കൃത്യം വിവരിച്ച് പിടിയിലായവർ
19 May 2022 5:29 PM GMTഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമിതാക്കളിൽ യുവതിയുടേത് കൊലപാതകം;...
19 May 2022 5:03 PM GMT