Latest News

ജസ്റ്റിസ് സി സിരി ജഗന്‍ അന്തരിച്ചു

ജസ്റ്റിസ് സി സിരി ജഗന്‍ അന്തരിച്ചു
X

കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ ആക്ടിങ് വൈസ് ചാന്‍സലറുമായിരുന്ന ജസ്റ്റിസ് എസ് സിരി ജഗന്‍ അന്തരിച്ചു. മൂന്ന് ആഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്ലം മയ്യനാട് സ്വദേശിയാണ്. 2005 മുതല്‍ 2014വരെയായിരുന്നു അദ്ദേഹം കേരളാ ഹൈക്കോടതി ജഡ്ജിയായിരുന്നത്. തെരുവുനായ പ്രശ്‌നത്തില്‍ നഷ്ടപരിഹാരം സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച കമ്മറ്റിയുടെ അടക്കം അധ്യക്ഷനായിരുന്നു അദ്ദേഹം. കേരള ഹൈക്കോടതി നിയമിച്ച ശബരിമല ഹൈ പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it