Latest News

''കോണ്‍ഗ്രസില്‍ നിലനില്‍ക്കാന്‍ ഉന്നതജാതിയില്‍ ജനിക്കണം'''; യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജിവച്ചു

കോണ്‍ഗ്രസില്‍ നിലനില്‍ക്കാന്‍ ഉന്നതജാതിയില്‍ ജനിക്കണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജിവച്ചു
X

തിരുവനന്തപുരം: ജാതിവിവേചനം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എ പി വിഷ്ണു സംഘടനയില്‍ നിന്നും രാജിവച്ചു. താന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ബലിയാടാണെന്നും ദലിത് സമുദായത്തില്‍ നിന്നുള്ള ആളായതിനാല്‍ പരിപാടികളിലൊന്നും പങ്കെടുപ്പിക്കാറില്ലെന്നും രാജിക്കത്ത് പറയുന്നു. നേതൃത്വം മാനസികമായി വേദനിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. നേതാക്കന്മാരുടെ പെട്ടിയെടുക്കുകയും ഉന്നതജാതിയില്‍ ജനിക്കുകയും ചെയ്താല്‍ മാത്രമേ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്നും രാജിക്കത്ത് ആരോപിക്കുന്നു. കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളുടെ കീഴിലാണെന്നും തുടര്‍ന്നുപോവാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it