Latest News

പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ ഫണ്ട് വിനിയോഗം ക്രമക്കേടുകള്‍ക്ക് വഴിവയ്ക്കുന്നതെന്ന് കണ്ടെത്തല്‍

പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ ഫണ്ട് വിനിയോഗം ക്രമക്കേടുകള്‍ക്ക് വഴിവയ്ക്കുന്നതെന്ന് കണ്ടെത്തല്‍
X

ആലപ്പുഴ: പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കോടികളുടെ സര്‍ക്കാര്‍ ഫണ്ട് വിനിയോഗം ഫലപ്രദമല്ലെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ പ്രവൃത്തി പഠന സംഘത്തിന്റെ കണ്ടെത്തല്‍. ഇത് ക്രമക്കേടുകള്‍ക്ക് വഴിവയ്ക്കുന്നതായും ഇതിന് പരിഹാരമായി പട്ടികജാതി ക്ഷേമ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് വികേന്ദ്രീകൃത ഓഡിറ്റിംഗ് വേണമെന്നും ശുപാര്‍ശയുണ്ട്. ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് ജീവനക്കാരെ പുനര്‍വിന്യസിക്കാനും ശുപാര്‍ശയുണ്ട്.

ഡയറക്ടറേറ്റില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഓഡിറ്റ് വിഭാഗങ്ങളില്‍ മതിയായ തസ്തികകളും ജീവനക്കാരുമില്ലാത്തതിനാല്‍ പരിശോധന അപര്യാപ്തമാണെന്നും കണ്ടെത്തി. അതിനാല്‍പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് ഓരോ വര്‍ഷവും നടപ്പാക്കുന്നത്. മതിയായ ഓഡിറ്റിംഗ് സംവിധാനങ്ങളുടെ അഭാവം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി മാറുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

കൃത്യവും സമയബന്ധിതവുമായ ഓഡിറ്റിംഗ് നടക്കാത്തതിനാല്‍ ക്രമക്കേടുകള്‍ക്ക് ഇടയാക്കുന്നു. പദ്ധതികളുടെ നടത്തിപ്പിനും സുതാര്യതയ്ക്കും ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും യഥാസമയമുള്ള ഓഡിറ്റിംഗ് വേണം. പദ്ധതി നിര്‍വഹണം, ഫലപ്രാപ്തി, മോണിറ്ററിംഗ്, പരാതി, പരിഹാരം തുടങ്ങിയവ വിലയിരുത്താനും ഓഡിറ്റിംഗ് അനിവാര്യമെന്നും ശുപരാര്‍ശയില്‍ പറയുന്നു.

Next Story

RELATED STORIES

Share it