Latest News

ആ പൊട്ടിയത് 'ആണ്‍കുട്ടി'; ബോംബിങ്ങില്‍ കെട്ടിടം തകരുമ്പോള്‍ പൊട്ടിച്ചിരിച്ച് ഇസ്രായേല്‍ സൈനികര്‍, വ്യാപക വിമര്‍ശനം(വിഡിയോ)

ആ പൊട്ടിയത് ആണ്‍കുട്ടി; ബോംബിങ്ങില്‍ കെട്ടിടം തകരുമ്പോള്‍ പൊട്ടിച്ചിരിച്ച് ഇസ്രായേല്‍ സൈനികര്‍, വ്യാപക വിമര്‍ശനം(വിഡിയോ)
X

ജറുസലേം: ഗസയില്‍ ഇസ്രായേലിന്റെ നരനായാട്ട് വീഡിയോയാക്കി പ്രചരിപ്പിച്ച് ഇസ്രായേല്‍ സൈനികര്‍. ബോംബിട്ട് തകര്‍ക്കുമ്പോള്‍, അവശിഷ്ടങ്ങളില്‍ നിന്ന് നീലയും ചാരനിറത്തിലുള്ളതുമായ പുക ഉയരുന്നത് കാണാം, അത് നോക്കി, ഇതാ കണ്ടില്ലേ, നീല നിറം, ഇപ്പോള്‍ പൊട്ടിയത് ആണ്‍കുട്ടിയാണ് എന്നുറക്കെ പറയുന്നതും അട്ടഹസിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ഈ ക്രൂരവിനോദത്തിന്റെ ശബ്ദങ്ങളും ദൃശ്യങ്ങളും വ്യാപക വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരേ രംഗത്തെത്തിയത്. മനുഷ്യനെ കൊല്ലുന്നത് വിനോദമായി കാണുന്ന വൃത്തികെട്ട ചിന്താഗതിയുടെ ഉദാഹരണമാണ് ഇതെന്ന് ആളുകള്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it