Latest News

ഒക്ടോബര്‍ ഏഴിലെ ആക്രമണം; മൂന്ന് ജനറല്‍മാരെ പുറത്താക്കി ഇസ്രായേല്‍ സൈന്യം

ഒക്ടോബര്‍ ഏഴിലെ ആക്രമണം; മൂന്ന് ജനറല്‍മാരെ പുറത്താക്കി ഇസ്രായേല്‍ സൈന്യം
X

ജെറുസലേം: 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതില്‍ മൂന്ന് ജനറല്‍മാരെ പിരിച്ചുവിട്ട് ഇസ്രായേല്‍ സൈന്യം. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. ഒക്ടോബര്‍ ഏഴിലേക്കു നയിച്ച പരാജയങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സൈനിക മേധാവി ഇയാല്‍ സമീര്‍ ആവശ്യപ്പെട്ടതിന് രണ്ടാഴ്ചയ്ക്കു ശേഷമാണ് നടപടി. ഡിവിഷണല്‍ കമാന്‍ഡര്‍മാര്‍ ഉള്‍പ്പടെയുള്ള ജനറല്‍മാരെയാണ് പുറത്താക്കിയത്. ഇവരിലൊരാള്‍ അന്നത്തെ സൈനിക ഇന്റലിജന്‍സ് മേധാവിയായിരുന്നു. ഹമാസ് നടത്തിയ ആക്രമണം തടയുന്നതില്‍ സായുധ സേന പരാജയപ്പെട്ടതിന് മൂവരും വ്യക്തിപരമായി ഉത്തരവാദികളാണെന്ന് ഞായറാഴ്ച ഇസ്രായേല്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വീഴ്ചയുമായി ബന്ധപ്പെട്ട് മൂവരും രാജിവച്ചതിനു പിന്നാലെയാണ് സൈന്യത്തിന്റെ നടപടി. നാവിക, വ്യോമസേനാ മേധാവിമാര്‍, മറ്റ് ജനറല്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. 2023 ഒക്ടോബര്‍ ഏഴിനായിരുന്നു 'തൂഫാനുല്‍ അഖ്‌സ' എന്ന പേരില്‍ തെല്‍ അവീവിലേക്ക് ഹമാസ് റോക്കറ്റുകള്‍ തൊടുത്തുവിട്ടത്. ഇസ്രായേലിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളേയും വ്യോമ പ്രതിരോധ കവചമായ അയണ്‍ ഡോമിനേയും തകര്‍ത്തായിരുന്നു ആക്രമണം. 5,000ലേറെ റോക്കറ്റുകളായിരുന്നു ഇസ്രയേലിലേക്ക് ഹമാസ് പായിച്ചത്.

Next Story

RELATED STORIES

Share it