Latest News

കാനഡയില്‍ ഇന്ത്യന്‍ വ്യവസായി വെടിയേറ്റ് മരിച്ചു

കാനഡയില്‍ ഇന്ത്യന്‍ വ്യവസായി വെടിയേറ്റ് മരിച്ചു
X

കൊളംബിയ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. ബിസിനസുകാരനായ ദര്‍ശന്‍ സിങ് സഹ്ഷി (68)യാണ് മരിച്ചത്. അബോട്ട്‌സ്‌ഫോര്‍ഡിലെ വീടിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവം കരുതിക്കൂട്ടിയ ആക്രമണമാണെന്ന് പോലിസ് സ്ഥിരീകരിച്ചു. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. പഞ്ചാബ് ഗാംങ്സ്റ്റര്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ അംഗങ്ങള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് റിപോര്‍ട്ട്.

ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഗോള്‍ഡി ദില്ലണ്‍ സോഷ്യല്‍ മീഡിയ പോസ്റ്റ് വഴിയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റത്. കൊള്ളയടിക്കാനുള്ള ആവശ്യം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും പറയുന്നു. സഹ്ഷി മയക്കുമരുന്ന് കടത്ത് ഓപ്പറേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സംഘം പണം ആവശ്യപ്പെട്ടെന്നും അദ്ദേഹം പണം നല്‍കാന്‍ വിസമ്മതിച്ചുവെന്നും അവരുടെ നമ്പര്‍ ബ്ലോക്ക് ചെയ്തുവെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it