Latest News

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു. ഇരുപത് വര്‍ഷത്തെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ചരിത്രപരമായ തീരുമാനം. 'എല്ലാ കരാറുകളുടെയും മാതാവ്' എന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വിശേഷിപ്പിച്ച ഈ കരാര്‍, ആഗോള വ്യാപാര രംഗത്ത് ഇന്ത്യയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന നിര്‍ണ്ണായക ചുവടുവെപ്പാണ്.

2004 മുതല്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തന്ത്രപരമായ പങ്കാളികളാണ്.27 രാജ്യങ്ങള്‍ അടങ്ങുന്നതാണ് യൂറോപ്യന്‍ യൂണിയന്‍. പുതിയ കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ വസ്ത്രങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ മേഖലകളില്‍ വന്‍ തോതില്‍ നികുതി കുറയും. വിദേശ കാറുകളുടെ ഇറക്കുമതി തീരുവ കുറയും. ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നാണ് ഈ കരാര്‍ പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് ലോകത്തെ ഏറ്റവും വലിയ വ്യാപാരകരാറാണിതെന്ന വിശേഷണവും നല്‍കുന്നുണ്ട്.

Next Story

RELATED STORIES

Share it