Latest News

ട്രെയിനില്‍ നിന്ന് പിടിച്ച നാല് കോടിക്ക് പിടിവലി; കൈമാറൂ എന്ന് ആദായനികുതി വകുപ്പ്; പറ്റില്ലെന്ന് കലക്ടര്‍

ട്രെയിനില്‍ നിന്ന് പിടിച്ച നാല് കോടിക്ക് പിടിവലി; കൈമാറൂ എന്ന് ആദായനികുതി വകുപ്പ്; പറ്റില്ലെന്ന് കലക്ടര്‍
X

ചെന്നൈ:താംബരത്ത് ട്രെയിനില്‍ നിന്ന് പിടിച്ചെടുത്ത നാല് കോടി രൂപയ്ക്കായി പിടിവലി. പിടിച്ചെടുത്ത അത്രയും തുക കൈമാറണമെന്ന് ആദായനികുതി വകുപ്പും, അത് പറ്റില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരിക്കുകയാണ്. അന്വേഷണം നടത്താന്‍ പണം കൈമാറേണ്ട കാര്യമില്ലെന്നാണ് കലക്ടര്‍ നല്‍കിയിരിക്കുന്ന മറുപടി. പണം ട്രഷറിയില്‍ തന്നെ സൂക്ഷിക്കാനാണ് തീരുമാനം.

കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനങ്ങളില്‍ അധികാരപൂര്‍വം ഇടപെടലുകള്‍ നടത്തുന്നതില്‍ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിരോധമാണുള്ളത്. ഇതിന്റെ ഭാഗമായി കേന്ദ്ര ഏജന്‍സികളും സംസ്ഥാന പോലിസും നേരത്തെ തന്നെ തമിഴ്‌നാട്ടില്‍ അഭിപ്രായവ്യത്യാസത്തിലാണ്.

ഞായറാഴ്ചയാണ് താംബരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് നാല് കോടി രൂപ പിടിച്ചത്. ബിജെപി പ്രവര്‍ത്തകന്‍ അടക്കം നാല് പേര്‍ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. ബിജെപി എംഎല്‍എ നൈനാര്‍ നാഗേന്ദ്രന് സംഭവവുമായി ബന്ധമുള്ളതായി കരുതപ്പെടുന്നത്. പ്രതികള്‍ക്ക് എമര്‍ജന്‍സി ക്വാട്ട സീറ്റിനായി സ്വന്തം ലെറ്റര്‍ പാഡില്‍ നൈനാര്‍ നാഗേന്ദ്രന്‍ കത്ത് നല്‍കിയതായി കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it