കേരള അന്താരാഷ്ട്ര ചലചിത്രമേള മാറ്റിവച്ചു; പുതിയ തിയ്യതി പിന്നീട് തീരുമാനിക്കും
ഫെബ്രുവരി നാല് മുതല്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്.
BY EYAS17 Jan 2022 1:36 PM GMT
X
EYAS17 Jan 2022 1:36 PM GMT
തിരുവനന്തപുരം: 26ാമത് കേരള അന്താരാഷ്ട്ര ചലചിത്ര മേള (ഐഎഫ്എഫ്കെ) മാറ്റിവച്ചു. സംസ്ഥാനത്ത് കൊവിഡ്, ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഫെബ്രുവരി നാല് മുതല്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. പ്രതിനിധികളുടെ എണ്ണം കുറച്ച് മേള നടത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ തീരുമാനം പ്രായോഗികമാവില്ലെന്ന് കണ്ടെത്തിയാണ് മേള മാറ്റിയത്. തിരുവനന്തപുരത്തു വച്ചു തന്നെ മേള നടത്തുമെന്നും ഐഎഫ്എഫ്കെ ഉപേക്ഷിച്ചിട്ടില്ലെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാന് പറഞ്ഞു. കൊവിഡ് തോത് കുറയുന്നതിന് അനുസരിച്ച് മേള നടത്തുമെന്നും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
നാലു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
18 May 2022 6:28 AM GMTഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു;ഗുജറാത്തില്‍ കോണ്‍ഗ്രസിന്...
18 May 2022 6:19 AM GMTശിക്ഷിക്കപ്പെട്ട് മുപ്പതു വര്‍ഷത്തിനു ശേഷം രാജീവ് ഗാന്ധി വധക്കേസ്...
18 May 2022 5:57 AM GMTവിസ അഴിമതിക്കേസ്; കാര്‍ത്തി ചിദംബരത്തിന്റെ വിശ്വസ്തന് അറസ്റ്റില്‍
18 May 2022 5:38 AM GMTഇന്ത്യയില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം മേയ് 31ന് മദീനയിലേക്ക്...
18 May 2022 5:19 AM GMTഎംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ...
18 May 2022 4:54 AM GMT