Latest News

വര്‍ഷത്തില്‍ അഞ്ചുതവണ ട്രാഫിക് നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്പെൻഡ് ചെയ്യും

സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നു

വര്‍ഷത്തില്‍ അഞ്ചുതവണ ട്രാഫിക് നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്പെൻഡ് ചെയ്യും
X

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നു. വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്യും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ മോട്ടോര്‍വാഹനച്ചട്ടങ്ങള്‍ പുറത്തിറക്കി. കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കും. ജനുവരി ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തിലായി. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കര്‍ശന നിയമം പാലിച്ച് മുന്നോട്ട് പോകണമെന്നും മുന്നറിയിപ്പ് നല്‍കി. അതിവേഗം, ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കല്‍, സീറ്റുബെല്‍റ്റ് ധരിക്കാതിരിക്കല്‍, സിഗ്‌നല്‍ വെട്ടിക്കല്‍ എന്നിവയും കുറ്റങ്ങളിലുണ്ട്. ചെറിയകുറ്റങ്ങളെന്നോ വലുതെന്നോ കണക്കാതെ അഞ്ചില്‍ക്കൂടിയാല്‍ ഇനിമുതല്‍ നടപടിയെടുക്കും

ലൈസന്‍സ് മൂന്നുമാസംവരെയാണ് സസ്‌പെന്‍ഡ് ചെയ്യുന്നത്. ആര്‍ടിഓക്കാണ് നടപടിയെടുക്കാനുള്ള അധികാരം. മുന്‍വര്‍ഷങ്ങളിലെ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തില്ല. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുമുന്‍പ് ഉടമയുടെ വാദംകേള്‍ക്കാനുള്ള അവസരം നല്‍കണമെന്നും ചട്ടത്തിലുണ്ട്. പിഴയടക്കാന്‍ 45 ദിവസത്തെ സാവകാശം അതിനുശേഷം കര്‍ശന നടപടി. പിഴ കുടിശ്ശികയുള്ള വാഹനങ്ങള്‍ ബ്ലാക്ക്ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ബ്ലാക്ക്ലിസ്റ്റിലുള്ള വാഹനങ്ങള്‍ക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്നസ് തുടങ്ങിയ സേവനങ്ങള്‍ തടയും. എല്ലാ നിയമനടപടികളും വാഹനത്തിന്റെ ആര്‍സി ഉടമയ്ക്കെതിരേയായിരിക്കും. മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് തെളിയിക്കേണ്ട ബാധ്യത ഉടമയ്ക്കായിരിക്കും.

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനനിയമത്തിലെ 24 നിയമലംഘനങ്ങളാണ് കണക്കാക്കുക. പൊതുവഴിയില്‍ വാഹനം നിര്‍ത്തിയിടല്‍, അനധികൃതപാര്‍ക്കിങ്, വാഹനമോഷണം, വാഹനയാത്രക്കാരെ മര്‍ദിക്കല്‍, തടഞ്ഞുവെക്കല്‍ തുടങ്ങി 24 ലംഘനങ്ങളാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുകാരണമായി പറയുന്നത്. നിയമലംഘനം നടത്തുകയും മൂന്നുമാസം വരെ പിഴയടയ്ക്കുകയും ചെയ്യാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശമുണ്ട്. ചുവപ്പ് സിഗ്‌നല്‍ ലംഘിക്കല്‍, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് മൂന്നില്‍ അധികം തവണ ചലാന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത്തരക്കാരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നുമാസം വരെ സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കും.

Next Story

RELATED STORIES

Share it