ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണറുടെ ഓഫിസിന് മുന്നിലെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. സമരം ഇരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഐജി കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിയ്ക്കെതിരായ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് സമരം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംഭവത്തില്‍ ഉത്തരമേഖല ഐജി അന്വേഷണം ആരംഭിച്ചത്.
നേരത്തെ അതിജീവിതയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു. പരാതിയെക്കുറിച്ച് ഉത്തരമേഖല ഐജിയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപോര്‍ട്ട് കൈമാറാത്തതും അന്വേഷിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. വിഷയത്തില്‍ 15 ദിവസത്തിനകം റിപോര്‍ട്ട് നല്കാന് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഐജി കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചത്.
RELATED STORIES
പാലക്കാട് യുവതിക്കുനേരെ ആസിഡ് ആക്രമണം; കൃത്യത്തിന് പിന്നില്‍...
6 May 2024 6:50 AM GMTഅമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ ആക്രമണം; വാഹനങ്ങള്‍ അടിച്ചു...
6 May 2024 6:47 AM GMTവീണ്ടും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി സുനിതാ വില്യംസ്
6 May 2024 6:42 AM GMTകിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ട സംഭവം; കൊല ചെയ്തത്...
6 May 2024 6:41 AM GMTകൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ്...
6 May 2024 6:38 AM GMTകൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ ഇരുമ്പ്തട്ട് തകര്‍ന്ന് വീണ് ...
6 May 2024 6:19 AM GMT