Latest News

'ഞാന്‍ ഇസ് ലാമിലും ക്രിസ്തുമതത്തിലും സിഖുമതത്തിലുമെല്ലാം വിശ്വസിക്കുന്നു'; വിടവാങ്ങല്‍ പ്രസംഗത്തില്‍ മതേതരത്വത്തെകുറിച്ച് പരാമര്‍ശിച്ച് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്

ഞാന്‍ ഇസ് ലാമിലും ക്രിസ്തുമതത്തിലും സിഖുമതത്തിലുമെല്ലാം വിശ്വസിക്കുന്നു; വിടവാങ്ങല്‍ പ്രസംഗത്തില്‍ മതേതരത്വത്തെകുറിച്ച് പരാമര്‍ശിച്ച് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്
X

ന്യൂഡല്‍ഹി: താന്‍ ഒരു മതേതര വിശ്വാസം പുലര്‍ത്തുന്നയാളാണെന്നും തനിക്ക് എല്ലാ മതങ്ങളിലും വിശ്വാസമുണ്ടെന്നും ചീഫ് ജസ്റ്റിസ് (സിജെഐ) ബി ആര്‍ ഗവായ്. ഒരു മതത്തെക്കുറിച്ചും ആഴത്തില്‍ പഠിച്ചിട്ടില്ലെങ്കിലും താന്‍ ബുദ്ധമതം ആചരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുപ്രിം കോടതി അഡ്വക്കേറ്റ്‌സ്-ഓണ്‍-റെക്കോര്‍ഡ് അസോസിയേഷന്‍ സംഘടിപ്പിച്ച വിടവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബുദ്ധമത പശ്ചാത്തലമുണ്ടെങ്കിലും താന്‍ മതേതരനാണെന്നും ഇസ് ലാം ,ക്രിസ്തുമതം ,ഹിന്ദുമതം, സിഖ് മതം, എന്നിങ്ങനെ എല്ലാ മതങ്ങളിലും താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ ദര്‍ഗയില്‍ പോകാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഡോ. അംബേദ്കറും ഭരണഘടനയും കാരണമാണ് എനിക്ക് ഈ സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത്. മുനിസിപ്പല്‍ സ്‌കൂളില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിക്കും ഇത് സ്വപ്നം കാണാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഇന്ത്യന്‍ ഭരണഘടനയുടെ നാല് കോണുകളില്‍ ജീവിക്കാന്‍ ഞാന്‍ ശ്രമിച്ചു. കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ചീഫ് ജസ്റ്റിസ് എന്ന നിലയിലും കഴിഞ്ഞ ആറര വര്‍ഷമായി സുപ്രിംകോടതി ജഡ്ജി എന്ന നിലയിലും ഞാന്‍ നേടിയതെല്ലാം, ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഞങ്ങള്‍ ചെയ്തത് ഈ സ്ഥാപനം കാരണമാണ്,' അദ്ദേഹം പറഞ്ഞു. തീരുമാനങ്ങള്‍ താന്‍ വ്യക്തിപരമായി എടുക്കാറില്ലെന്നും മറിച്ച് മുഴുവന്‍ കോടതിയുടെയും അഭിസംബോധനകളുടെയും മുമ്പാകെയാണ് വച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it