Latest News

നിയമവിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്‌തെന്ന്; ഹിന്ദു യുവ വാഹിനി നേതാവ് അറസ്റ്റില്‍

നിയമവിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്‌തെന്ന്; ഹിന്ദു യുവ വാഹിനി നേതാവ് അറസ്റ്റില്‍
X

ലഖ്‌നോ: നിയമവിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത ഹിന്ദു യുവ വാഹിനി നേതാവ് അറസ്റ്റില്‍. ഹിന്ദു യുവ വാഹനി ലഖ്‌നോ സിറ്റി പ്രസിഡന്റ് സുഷില്‍ പ്രജാപതിയാണ് അറസ്റ്റിലായത്. മുതിര്‍ന്ന അഭിഭാഷകരുടെ കീഴില്‍ പ്രാക്ടീസ് ചെയ്യാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് ബോധം കെടുത്തി ബലാല്‍സംഗം ചെയ്തതെന്ന് പരാതി പറയുന്നു. ഗാസിയാബാദിലെ മുറാദ്‌നഗറില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രജാപതിയുടെ നിര്‍ദേശ പ്രകാരം മീററ്റില്‍ നിന്നും ഗാസിയാബാദിലെ മോദിനഗറിലാണ് പെണ്‍കുട്ടി ആദ്യം എത്തിയത്. അവിടെ ഥാറുമായി പ്രജാപതി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് ഫഌറ്റിലേക്ക് കൊണ്ടുപോയി ശീതള പാനീയം നല്‍കി. സീനിയര്‍ അഭിഭാഷകന്‍ ഉടന്‍ എത്തുമെന്നു പറഞ്ഞു. ശീതളപാനീയം കുടിച്ചപ്പോള്‍ തന്നെ അബോധാവസ്ഥയിലായി. അതിന് ശേഷമാണ് പീഡനം നടന്നത്.പീഡിപ്പിച്ച ശേഷം തന്നെ ഭീഷണിപ്പെടുത്തിയെന്നും റോഡില്‍ ഉപേക്ഷിച്ച് പോയെന്നും പരാതിയില്‍ പറയുന്നുണ്ട്. രാത്രി പതിനൊന്ന് മണിക്കാണ് പെണ്‍കുട്ടി സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it