Latest News

ഉത്തരേന്ത്യയില്‍ കനത്ത മഞ്ഞുവീഴ്ച

ഉത്തരേന്ത്യയില്‍ കനത്ത മഞ്ഞുവീഴ്ച
X

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. ജനജീവിതം ദുസഹമാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തതായാണ് വിവരം. ആളുകള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമില്ലാതെ പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, സഞ്ചാരികള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മഞ്ഞുവീഴ്ച ആസ്വദിക്കുകയാണ്.

നീണ്ട വരള്‍ച്ചയ്ക്ക് ശേഷമുള്ള ഈ മഞ്ഞുവീഴ്ച കര്‍ഷകര്‍ക്കും തോട്ടക്കാര്‍ക്കും ആശ്വാസം നല്‍കിയെങ്കിലും പൊതുജീവിതത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു.

Next Story

RELATED STORIES

Share it