Latest News

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത; ഗ്രീന്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത; ഗ്രീന്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ തിരിച്ചെത്താന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനഫലമായി തിങ്കളാഴ്ച മുതല്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം. തിങ്കളാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. നേരിയതുമുതല്‍ ഇടത്തരംവരെ മഴ ലഭിക്കാനാണ് സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലും വയനാട് ജില്ലയിലും ഞായറാഴ്ച ഗ്രീന്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ നിര്‍ദേശമുണ്ട്. ഇടിമിന്നല്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് അപകടം സൃഷ്ടിക്കാനും വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതിനാല്‍ സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it