Latest News

കുറ്റ്യാടിയില്‍ എസ്ഐആര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കുള്ള ഹിയറിങ് ഒഴിവാക്കി

ബിഎല്‍ഒയുടെ പിഴവില്‍ പട്ടികയില്‍ നിന്ന് പുറത്തായ 450 പേര്‍ക്കുള്ള ഹിയറിങ്ങാണ് ഒഴിവാക്കിയത്

കുറ്റ്യാടിയില്‍ എസ്ഐആര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കുള്ള ഹിയറിങ് ഒഴിവാക്കി
X

കോഴിക്കോട്: എസ്ഐആര്‍ ഫോം തെറ്റായി അപ്ലോഡ് ചെയ്തതിനെ തുടര്‍ന്ന് കുറ്റ്യാടിയില്‍ എസ്ഐആര്‍ പട്ടികയില്‍ നിന്ന് ഒഴിവായവര്‍ക്കുള്ള ഹിയറിങ് ഒഴിവാക്കി. റവന്യു അധികൃതര്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. കുറ്റ്യാടി മണ്ഡലത്തിലെ 106ാം നമ്പര്‍ ബൂത്തില്‍ 487 പേര്‍ക്കാണ് ഹിയറിങ്ങിനുള്ള നോട്ടീസ് ലഭിച്ചത്. ബൂത്തിലെ മൊത്തം വോട്ടര്‍മാരില്‍ പകുതിയോളം പേര്‍ക്കാണ് ഹിയറിങ് നോട്ടീസ് ലഭിച്ചത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്താവില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് റവന്യു അധികൃതരുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നത്. യോഗത്തിലാണ് ബിഎല്‍ഒയുടെ പിഴവ് മൂലം എസ്ഐആര്‍ പട്ടികയില്‍ നിന്ന് ഒഴിവായ 450 പേര്‍ക്കുള്ള ഹിയറിങ് ഒഴിവാക്കിയത്. രേഖകള്‍ തെറ്റായി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഹിയറിങ് നോട്ടീസ് ലഭിച്ച 37പേര്‍ ഹിയറിങ്ങിന് ഹാജരാവണം.

Next Story

RELATED STORIES

Share it