Latest News

ഹജ്ജ് അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായി; സംസ്ഥാനത്ത് 27,186 അപേക്ഷകര്‍

ഹജ്ജ് അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായി; സംസ്ഥാനത്ത് 27,186 അപേക്ഷകര്‍
X

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വര്‍ഷത്തെ ഹജ്ജിന് ഇതുവരെ 27,186 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 5,238 പേര്‍ 65+ വിഭാഗത്തിലും, 3,624 പേര്‍ ലേഡീസ് വിത്തൗട്ട് മെഹ്‌റം (പുരുഷ മെഹ്‌റം ഇല്ലാത്ത 45+) വിഭാഗത്തിലും, 917 പേര്‍ ജനറല്‍ ബി. (ഡബ്ല്യു.എല്‍) വിഭാഗത്തിലും 17,407 പേര്‍ ജനറല്‍ വിഭാഗത്തിലുമാണ് അപേക്ഷ സമര്‍പ്പിച്ചത്. 2025 വര്‍ഷത്തില്‍ 20,636 അപേക്ഷകളായിരുന്നു ലഭിച്ചത്.

സംസ്ഥാനത്ത് ലഭിച്ച അപേക്ഷകളില്‍ അപേക്ഷകളൂടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി വരുന്നു. സബ്മിറ്റ് ചെയ്ത രേഖകള്‍ പരിശോധിച്ചാണ് കവര്‍ നമ്പര്‍ നല്‍കുന്നത്. രേഖകള്‍ വ്യക്തമല്ലെങ്കില്‍ കവര്‍ നമ്പര്‍ ലഭിക്കുന്നതല്ല. അപേക്ഷകര്‍ക്ക് കവര്‍ നമ്പര്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്തും അപേക്ഷകരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ എന്‍ട്രി ചെയ്തും പരിശോധിക്കാവുന്നതാണ്. ആഗസ്റ്റ് 12ന് നറുക്കെടുപ്പും മറ്റു നടപടികളും പൂര്‍ത്തിയാക്കും.

കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ അറിയിക്കണം

അവസാന ദിവസങ്ങളില്‍ ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധനകള്‍ 09-08-2025നകം പൂര്‍ത്തിയാകും. 9ന് വൈകീട്ട് 5 മണിക്കകം കവര്‍ നമ്പര്‍ ലഭിക്കാത്തവരുണ്ടെങ്കില്‍ 10ന് വൈകീട്ട് 5 മണിക്കകം കരിപ്പൂര്‍ ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. അതിന് ശേഷമുള്ള പരാതികള്‍ പരിഗണിക്കുന്നതല്ലെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത് അറിയിച്ചു. ഫോണ്‍: 04832710717, 2717572

Next Story

RELATED STORIES

Share it