Latest News

ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ മതിലിടിഞ്ഞ് 12 മരണം

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ മതിലിടിഞ്ഞ് 12 മരണം
X

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണ് 12 പേര്‍ മരിച്ചു.നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപോര്‍ട്ടുകള്‍.രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മോര്‍ബിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. അഞ്ച് പുരുഷന്‍മാരും നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ചുവരും ഉപ്പ് ചാക്കുകളും തൊഴിലാളികള്‍ക്കു മേല്‍ വീഴുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.രണ്ടുലക്ഷം രൂപയാണ് സഹായമായി നല്‍കുക.

Next Story

RELATED STORIES

Share it