Latest News

വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് നടത്താന്‍ സര്‍വകലാശാലകളോട് പണം ചോദിച്ച് ഗവര്‍ണര്‍

11 ലക്ഷം രൂപ നല്‍കണമെന്നാണ് കത്തില്‍ പറയുന്നത്

വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് നടത്താന്‍ സര്‍വകലാശാലകളോട് പണം ചോദിച്ച് ഗവര്‍ണര്‍
X

തിരുവനന്തപുരം: കേസ് നടത്താന്‍ സര്‍വകലാശാലകളോട് പണം ആവശ്യപ്പെട്ട് ഗവര്‍ണര്‍. വക്കീല്‍ ഫീസ് നല്‍കുന്നതിനാണ് സര്‍വകലാശാലകള്‍ക്ക് രാജേന്ദ്ര ആര്‍ലേക്കര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ കത്തയച്ചു.

രണ്ട് സര്‍വകലാശാലകളും ചേര്‍ന്ന് 11 ലക്ഷം രൂപയാണ് നല്‍കേണ്ടത്. വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രിംകോടതിയില്‍ നല്‍കിയ കേസുകള്‍ നടത്താനാണ് തുക ആവശ്യപ്പെട്ടത്. കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്നാണ് രാജ്ഭവന്‍ അയച്ച കത്തില്‍ പറയുന്നത്. രണ്ട് സര്‍വകലാശാലകളും 5.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് കത്തില്‍ പറയുന്നത്.

Next Story

RELATED STORIES

Share it