Latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞതോടെ, ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,275 രൂപയും പവന്റെ വില 90,200 രൂപയുമായി കുറഞ്ഞു.

കഴിഞ്ഞ ദിവസം രണ്ടുതവണയായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയിരുന്നത്. ഇതോടെ പവന് 90,400 ഉം ഗ്രാമിന് 11,300 ഉം ആയിരുന്നു. രാവിലെ 110 രൂപയും ഉച്ചയ്ക്ക് 55 രൂപയുമായിരുന്നു ഗ്രാമിന് ലഭിച്ച വര്‍ധന. പവന് രാവിലെ 880 രൂപയും ഉച്ചയ്ക്ക് 440 രൂപയുമാണ് കൂടിയത്.

സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവിന് അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് പ്രധാന കാരണം. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് കുറയാനുള്ള പ്രതീക്ഷകള്‍ മങ്ങുകയും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറയുകയും ചെയ്തതോടെയാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്.

ആഗോള വിപണിയിലും വില താഴ്ന്നിട്ടുണ്ട്. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 4,001.74 ഡോളര്‍ ആയി, ഏകദേശം ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.5 ശതമാനം കുറച്ച് 3,996.5 ഡോളറിലേക്കാണ് എത്തിയത്. എങ്കിലും ഒക്ടോബര്‍ മാസത്തില്‍ സ്വര്‍ണം ആകെ 3.7 ശതമാനം നേട്ടം നിലനിറുത്തിയിട്ടുണ്ട്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അന്താരാഷ്ട്ര നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കിലെ മാറ്റങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ സ്വര്‍ണവില നിശ്ചയിക്കുന്നത്.

Next Story

RELATED STORIES

Share it