Latest News

25 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണമാല ആമിനക്ക് തിരികെ കിട്ടി; കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളികള്‍

25 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണമാല ആമിനക്ക് തിരികെ കിട്ടി; കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളികള്‍
X

രാമപുരം: കാല്‍ നൂറ്റാണ്ട് മുമ്പ് നഷ്ടപ്പെട്ട നാലര പവന്‍ സ്വര്‍ണമാല ഉടമയക്ക് തിരികെ ലഭിച്ചു. പ്രദേശത്ത് പണികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലുറപ്പ് ജീവനക്കാര്‍ക്കാണ് മാല കിട്ടിയത്. മാല പോയത് അറിയാമായിരുന്ന തൊഴിലാളികള്‍ ഉടമയ്ക്ക് അത് കൈമാറുകയായിരുന്നു. രാമപുരം സ്‌കൂള്‍ പടി കല്ലറ കുന്നത്ത് കോളനിക്ക് സമീപമുള്ള പിലാപ്പറമ്പ് ക്വാറിയില്‍ പരിസരവാസിയായ മച്ചിങ്ങല്‍ മുഹമ്മദിന്റെ ഭാര്യ ആമിനക്കാണ് മാല തിരികെ ലഭിച്ചത്.

25 വര്‍ഷം മുമ്പ് ക്വാറിയില്‍ അലക്കാന്‍ പോയ സമയത്താണ് മാല നഷ്ടപ്പെട്ടത്. അന്ന് തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. ഇന്നലെ രാവിലെ 11ന് പുഴക്കാട്ടിരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലിക്കിടെ കൈകാലുകള്‍ കഴുകാനായി ക്വാറിയിലെത്തിയതായിരുന്നു. ക്വാറിയുടെ ഒരു വശത്ത് ചെറിയ തിളക്കം കണ്ട് പരിശോധിച്ചപ്പോളാണ് സ്വര്‍ണമാല കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ മാലയുമായി ആമിനയുടെ വീട്ടിലെത്തി. മാല ആമിന തിരിച്ചറിയുകയും ചെയ്തു.

Next Story

RELATED STORIES

Share it