Latest News

കാന്തപുരം മനുഷ്യസ്‌നേഹി: ഗോകുലം ഗോപാലന്‍

കാന്തപുരം മനുഷ്യസ്‌നേഹി: ഗോകുലം ഗോപാലന്‍
X

കൊച്ചി: പ്രമുഖ ഇസ്‌ലാം മത പണ്ഡിതന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ മനുഷ്യസ്‌നേഹത്തിന്റെ കേരള മാതൃകയാണെന്ന് വ്യവസായി ഗോകുലം ഗോപാലന്‍. ജാതിക്കും മതത്തിനും അപ്പുറത്തെ മനവികതയാണ് കാന്തപുരം ഉയര്‍ത്തിപ്പിടിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കുന്നതില്‍ കാന്തപുരം ഉസ്താദ് നടത്തിയ പ്രവര്‍ത്തനം രാജ്യത്തിനു തന്നെ ആശ്വാസം പകര്‍ന്നിട്ടുണ്ട്. കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ മതസൗഹാര്‍ദത്തിനു നേരെയുള്ള വെല്ലുവിളിയാണ്. മതേതര വാദികള്‍ എല്ലാം കാന്തപുരം ചെയ്ത നല്ല കാര്യത്തിനൊപ്പമാണ് എന്ന കാര്യം തിരസ്‌കരിക്കരുതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it