- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നം: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേ സ്റ്റേഷനടിയില്‍ കൂടി പോവുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള പ്രശ്നങ്ങളില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം റെയില്‍വേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎല്‍എമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും യോഗത്തിലുണ്ടാവും.
ശനിയാഴ്ച രാവിലെ ആമയിഴഞ്ചാന്‍ തോടിന്റെ തമ്പാനൂര്‍ റെയില്‍വേ പാളത്തിന്റെ അടിയിലൂടെ കടന്നുപോവുന്ന ഭാഗത്തിറങ്ങിയ ശുചീകരണത്തൊഴിലാളി ജോയി ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു. 48 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാവിലെ 9.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഈ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടയപ്പെടുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാവുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കള്‍ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം.
RELATED STORIES
ഡല്‍ഹിയില്‍ ആറു വയസുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവം;...
28 July 2025 7:58 AM GMTഫലസ്തീന് രാഷ്ട്രത്തിനായുള്ള നീക്കം; മറ്റുരാജ്യങ്ങളും സഹകരിക്കണമെന്ന്...
28 July 2025 7:50 AM GMTഅരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങും, മാതാവിന് സ്വര്‍ണ കിരീടം...
28 July 2025 7:47 AM GMTഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; അന്വേഷണ റിപോര്‍ട്ട് ഇന്ന്...
28 July 2025 7:34 AM GMTഗസയിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഇസ്രായേല്‍; ക്ഷാമം രൂക്ഷം, സഹായം ...
28 July 2025 7:31 AM GMTസ്വതന്ത്രചിന്തയെ കാവിത്തൊഴുത്തില്‍ കെട്ടാന്‍ കൂട്ടുനിന്ന വിസിമാര്‍...
28 July 2025 7:21 AM GMT