Latest News

വീടിന് തീപിടിച്ച് നാലു പേര്‍ മരിച്ചു

വീടിന് തീപിടിച്ച് നാലു പേര്‍ മരിച്ചു
X

അടിമാലി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.തെള്ളിപ്പടവില്‍ പൊന്നമ്മ (70), മകന്റെ ഭാര്യ ശുഭ (35), മക്കളായ അഭിനന്ദ് (9), അഭിനവ് (5) എന്നിവരാണ് മരിച്ചത്. ഓട് മേഞ്ഞ വീട് പൂര്‍ണ്ണമായി കത്തി നശിച്ചു. മരിച്ചവരുടെ ശരീര ഭാഗങ്ങള്‍ മാത്രമാണ് അവശേഷിച്ചത്. മൃതദേഹങ്ങള്‍ അടിമാലി ആശുപത്രിയിലേക്ക് മാറ്റി.

പൊലീസും അഗ്നിരക്ഷാ സംഘവും സംഭവ സ്ഥലത്തേക്കു പോയിട്ടുണ്ട്. രണ്ട് ശരീരാവശിഷ്ടങ്ങളാണ് കത്തിക്കരിഞ്ഞ നിലയിൽ വീട്ടിൽനിന്നു കണ്ടെത്തിയിരിക്കുന്നത്. ഒരാളുടെ മൃതദേഹം വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടായിരിക്കാമെന്നാണ് പൊലീസ് നിഗമനം. ഫൊറൻസിക്കിന്റെ സാന്നിധ്യത്തിൽ നാളെ കൂടുതൽ പരിശോധന നടത്തും. വൈകിട്ട് 6.30ടെയാണ് വിവരം നാട്ടുകാർ അറിയുന്നത്. ഇന്നലെ തീപിടിത്തമുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നതായും നാട്ടുകാർ പറയുന്നു.

Next Story

RELATED STORIES

Share it