Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍
X

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫഌറ്റിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. മുഖ്യപ്രതികള്‍ക്ക് സഹായം നല്‍കിയ രണ്ടു പേരെയാണ് ടൗണ്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരാണ് നേരത്തെ പിടിയിലായത്.

കാസര്‍കോട് സ്വദേശികളായ മുഹമ്മദ് റഹീസ്, മുഹമ്മദ് ഷമീം എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. താമരശ്ശേരി പുതുപ്പാടി സ്വദേശി മുഹമ്മദ് സാലിഹ്, വരുവിന്‍കാലായില്‍ ഷബീര്‍ അലി എന്നിവരെ തിങ്കളാഴ്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വീടുവിട്ടിറങ്ങി കോഴിക്കോട്ടെത്തിയ പതിനാറുകാരിയെയാണ് പ്രതികള്‍ ലഹരി നല്‍കി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് യുവാക്കള്‍ക്കെതിരെ പോലിസ് കേസെടുത്തത്.

ഈ മാസം 20നാണ് പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്. ബസില്‍ യാത്ര ചെയ്ത് കോഴിക്കോട് ബീച്ചിലെത്തിയ പെണ്‍കുട്ടിക്ക് താമസവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് മുഹമ്മദ് റഹീസ്, മുഹമ്മദ് ഷമീം എന്നിവര്‍ പന്തീരങ്കാവിലെ ഫ്‌ലാറ്റിലെത്തിച്ചത്. ശേഷം മൂക്കിലൂടെ വലിക്കാന്‍ കഴിയുന്ന ലഹരി വസ്‌കതുക്കള്‍ നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ മുതല്‍ ഉച്ചവരെ ഉപദ്രവം തുടര്‍ന്നു. ശേഷം നാലായിരം രൂപ നല്‍കി പെണ്‍കുട്ടിയെ ബീച്ചില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

Next Story

RELATED STORIES

Share it