Latest News

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ബിരേന്ദര്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ബിരേന്ദര്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
X

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ബിരേന്ദര്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അദ്ദേഹത്തോടൊപ്പം ഭാര്യയും മുന്‍ എംഎല്‍എയുമായ പ്രേമലതയും ബിജെപി വിട്ടു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹവും ഭാര്യയും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ചടങ്ങില്‍ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, പവന്‍ ഖേര തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ബിരേന്ദര്‍ സിങിന്റെ മകനും മുന്‍ എംപിയുമായിരുന്ന ബ്രിജേന്ദര്‍ സിങ് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഗുസ്തി താരങ്ങളുടെ സമരത്തെ തുടര്‍ന്ന് ബിജെപിയുമായി അകല്‍ച്ചയിലായിരുന്നു ബിരേന്ദര്‍ സിങ്. അതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബിരേന്ദര്‍ സിങിന് സീറ്റ് നിഷേധിച്ചു. തുടര്‍ന്ന് ഇദ്ദേഹം പാര്‍ട്ടി വിടുകയായിരുന്നു.

നാല് പതിറ്റാണ്ട് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ബിരേന്ദര്‍ സിങ് പത്ത് വര്‍ഷം മുന്‍പാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ഒന്നാം മോദി സര്‍ക്കാറില്‍ ഉരുക്ക് വ്യവസായം, പഞ്ചായത്ത് രാജ്, റൂറല്‍ ഡെവലപ്‌മെന്റ് വകുപ്പുകള്‍ ബിരേന്ദര്‍ സിങ് വഹിച്ചിരുന്നു.

Next Story

RELATED STORIES

Share it