Latest News

കടുത്തുരുത്തി മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു

കടുത്തുരുത്തി മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു
X

കോട്ടയം: കടുത്തുരുത്തി മുന്‍ എംഎല്‍എ പി എം മാത്യു(75)അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1991 മുതല്‍ 1996 വരേയുള്ള കാലഘട്ടത്തില്‍ കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധീകരിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പമായിരുന്നു ഏറ്റവും ഒടുവില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. കുറച്ചുകാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതിനാല്‍ സംഘടനാ രംഗത്ത് സജീവമായിരുന്നില്ല.

കേരള കോണ്‍ഗ്രസ് എമ്മിലൂടെയാണ് രാഷ്ട്രീയം ആരംഭിച്ചത്. യൂത്ത് ഫ്രണ്ട്, കെഎസ്‌സി തുടങ്ങിയ സംഘടനകളുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. ഒരുകാലത്ത് കെ എം മാണിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം പിന്നീട് ജേക്കബ് ഗ്രൂപ്പിലേക്കു മാറി. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം മുന്‍ ചെയര്‍മാനായിരുന്നു. അവസാനകാലത്ത് ജോസഫ് വിഭാഗം സഹയാത്രികനായി. പി എം മാത്യുവിന്റെ വിയോഗത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it