Latest News

സ്‌കൂള്‍ വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: വിദ്യാഭ്യാസ മന്ത്രി

സ്‌കൂള്‍ വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: വിദ്യാഭ്യാസ മന്ത്രി
X

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കാവശ്യമായ വിപുലമായ മുന്നൊരുക്കങ്ങളാണ് നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളിലെ വാഹനവുമായി ബന്ധപ്പെട്ട് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് അദ്ദോഹം ചൂണ്ടിക്കാട്ടി. സ്‌കുള്‍ വാഹനങ്ങളില്‍ മതിയായ സുരക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധികാരികള്‍ മതിയായ ചര്‍ച്ച ഉന്നത ഉദ്യോഗസ്ഥരുമായി നടത്തണമെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കയറ്റാതെ പോകുന്ന പ്രൈവറ്റ് ബസുകള്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it