Latest News

ഡല്‍ഹിയിലെ ഹോട്ടലുകളില്‍ വിറകിനും കല്‍ക്കരിക്കും നിരോധനം

ഡല്‍ഹിയിലെ ഹോട്ടലുകളില്‍ വിറകിനും കല്‍ക്കരിക്കും നിരോധനം
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലുകളില്‍ വിറകിനും കല്‍ക്കരിക്കും നിരോധനമേര്‍പ്പെടുത്തി ഡല്‍ഹി പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി (ഡിപിസിസി). നഗരത്തിലെ എല്ലാ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഓപ്പണ്‍ ഈറ്ററികളിലും ഗ്രില്ലിംഗിനായും മറ്റും ഉപയോഗിക്കുന്ന തന്തൂര്‍ അടുപ്പുകള്‍ക്കാണ് നിയന്ത്രണം.

വായു മലിനീകരണത്തോത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഡിപിസിസിയുടെ ഉത്തരവ്. കല്‍ക്കരിയും വിറകും വലിയ തോതില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് നിലവാരത്തെ ബാധിക്കും എന്നതിനാലാണ് നിരാധനം. ഇത് പ്രകാരം എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഇലക്ട്രിക്, ഗ്യാസ് അല്ലെങ്കില്‍ മറ്റു ശുദ്ധ ഇന്ധനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it