Latest News

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസ്; എം സി ഖമറുദ്ദീന് ജാമ്യം

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസ്; എം സി ഖമറുദ്ദീന് ജാമ്യം
X

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസില്‍ മുന്‍ എംഎല്‍എ എംസി ഖമറുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ച് 20 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. കേസില്‍ ഖമറുദ്ദീന്‍ രണ്ടാം പ്രതിയായിരുന്നു. മലബാര്‍ ഫാഷന്‍ ഗോള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് എംസി ഖമറുദ്ദീനും, ടി കെ പൂക്കോയ തങ്ങള്‍ക്കുമെതിരേ നിലവില്‍ 210 കേസുകളാണ് കേരളത്തിലെ വിവിധ പോലിസ് സ്റ്റേഷനുകളിലുള്ളത്.

700 ഓളം പേരില്‍ നിന്നാണ് ജ്വല്ലറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിക്ഷേപം സ്വീകരിച്ചത്. എന്നാല്‍ നിക്ഷേപ തുക തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ട് 268 പേരാണ് പരാതി ഉന്നയിച്ചിട്ടുള്ളത്. ഇതില്‍ 168 കേസുകള്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഇഡിയുടെ നിഗമനം.

Next Story

RELATED STORIES

Share it