Latest News

കുടുംബ വഴക്ക്; സഹോദരനെ കുത്തിക്കൊന്നു

മലപ്പുറം പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ അമീറാണ് മരിച്ചത്

കുടുംബ വഴക്ക്; സഹോദരനെ കുത്തിക്കൊന്നു
X

മലപ്പുറം: പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. അമീറാണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ ജുനൈദിനെ മഞ്ചേരി പോലിസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പോലിസ്. പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു കൊലപാതകം. വീട്ടിലെ അടുക്കള ഭാഗത്താണ് അമീറിന്റെ മൃതദേഹം കിടന്നിരുന്നത്. വീട്ടിലെ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലിസ് പറയുന്നത്.

വീട്ടിലെ കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊലപാതകത്തിനു ശേഷം കുത്തിയ കത്തിയുമായി പ്രതി ജുനൈദ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ മെഡിക്കല്‍ പരിശോധനക്കു വിധേയനാക്കായി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it