- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യാജ എഫ്‌ഐആര്‍, മതപരിവര്‍ത്തന ആരോപണം; ഹിന്ദുത്വ അക്രമങ്ങള്‍ക്കിരയാവേണ്ടി വന്ന 'ഹൗള്‍' ക്യാംപസ്

ഭോപ്പാല്‍: ഹിന്ദുത്വരുടെ അതിക്രമങ്ങള്‍ക്കിരയായി മധ്യപ്രദേശിലെ ശുക്രവാസ ഗ്രാമത്തിലെ WL (How Ought We Live) ക്യാംപസ്. ജാതിയുടെയും ഉയര്‍ന്ന ജാതി ഭൂവുടമകളുടെയും അടിച്ചമര്‍ത്തലിനെതിരേ പോരാടിയതിന്റെ ഫലമാണ് നശിപ്പിക്കപ്പെട്ട ഈ ക്യംപസെന്ന് ഹൗള്‍ പ്രവര്‍ത്തകര്‍ പറയുന്നു. ആദിവാസികളുടെയും സമൂഹത്തിലെ താഴേ തട്ടിലുള്ളവരുടേയും ഉന്നമനത്തിന് വേണ്ടി രൂപീകരിച്ച സംഘടനയാണ് ഹൗള്‍( ). ഒരു സ്വയം ധനസഹായമുള്ള യുവജന കൂട്ടായ്മയാണ് അത്. സൗരവ് ബാനര്‍ജി എന്ന 48കാരനാണ് ഹൗളിന്റെ സ്ഥാപകന്‍. മാധ്യമപ്രവര്‍ത്തകനായ ഇദ്ദേഹവും മറ്റു പത്ത് അംഗങ്ങളും ഇതില്‍ പ്രവര്‍ത്തിച്ചുവരുന്നു.
സംഘടനയിലെ സമിതി അംഗമായ ദേവരാജ് റാവത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഹൗള്‍ ക്യാംപസ് നിര്‍മ്മിച്ചത്. പര്‍വത്പുര പഞ്ചായത്ത് വികസന സമിതി (പിപിഡിസി) നയിക്കുന്ന തൊഴില്‍, അനൗപചാരിക വിദ്യാഭ്യാസം, കമ്മ്യൂണിറ്റി സംരംഭങ്ങള്‍ എന്നിവയ്ക്കുള്ള കേന്ദ്രമായി ക്യെപസ് പ്രവര്‍ത്തിച്ചുവരികെയാണ് വലിയ തോതിലുള്ള സംഘര്‍ഷം ഗ്രമത്തില്‍ ഉടലെടുക്കുന്നത്. സര്‍ക്കാര്‍ ഭൂമിയിലാണ് ഹൗള്‍ സ്ഥാപിച്ചത് എന്നാരോപിച്ച് ഹിന്ദുത്വര്‍ സ്ഥാപനത്തിന് തീയിട്ടു. പുസ്തകങ്ങളടങ്ങുന്ന പലതും കത്തി നശിച്ചെന്ന് പ്രദേശവാസികള്‍ പറയുന്നു.

2011-ലെ സെന്‍സസ് പ്രകാരം, രാജ്യത്തെ ഏറ്റവും വലിയ ഗോത്രവര്‍ഗ ജനസംഖ്യയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. 1.53 കോടിയിലധികം ആദിവാസികളുണ്ട് ഇവിടെ. ഇത് സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ ഏകദേശം 21% ആണ്. ആദിവാസികളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കുകയും ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് അവബോധം നല്‍കി വരികയും ചെയ്തതാണ് ഹിന്ദുത്വരെ പ്രകോപിപ്പിക്കുന്നതെന്ന് ഹൗള്‍ അംഗങ്ങള്‍ പറയുന്നു. അതുകൊണ്ടുതന്നെ ഗ്രൂപ്പിന്റെയും കാമ്പസിന്റെയും രൂപീകരണം മുതല്‍ ബിജെപി ബന്ധമുള്ള പ്രാദേശിക ഹിന്ദു ഗ്രൂപ്പ് അംഗങ്ങള്‍ തങ്ങളെ ഉപദ്രവിച്ചു വരികയാണെന്ന് അവര്‍ ഓരോരുത്തരും പറയുന്നു.
ശുക്രവാസയില്‍ 70 ശതമാനം ജനസംഖ്യയും ആദിവാസികളാണ്. ബാക്കി 30 ശതമാനത്തില്‍ പട്ടികജാതിക്കാരും ഉയര്‍ന്ന ജാതിക്കാരും ഉള്‍പ്പെടുന്നു. ശുക്രവാസയില്‍ 1,200 പേര്‍ താമസിക്കുന്നു. ഭില്‍ ആദിവാസി സമൂഹത്തില്‍ പെട്ടവരാണ് ഭൂരിഭാഗവും.
ശരിയായ റോഡുകള്‍, പ്രവര്‍ത്തനക്ഷമമായ ഒരു ആരോഗ്യ കേന്ദ്രം, വൈദ്യുതി, സുരക്ഷിതമായ കുടിവെള്ളം എന്നിവ ഇവിടെയില്ല. എന്നാല്‍ ഹൗളിന്റെ വരവോടെ ചെറിയ സംരംഭങ്ങള്‍ ആരംഭിക്കാനും സ്വയം പര്യാപ്തതയിലേക്ക് ജനങ്ങളെ നയിക്കാനും ഇതിന്റെ പ്രവര്‍ത്തകര്‍ ശ്രമിച്ചു പോന്നു. മെഡിക്കല്‍ ക്യംപു പോലുള്ളവയും ഹൗളിന്റെ നേതൃത്വത്തില്‍ തുടങ്ങി. എന്നാല്‍ ആദിവാസികള്‍ക്ക് അവകാശങ്ങളെ കുറിച്ച് ബോധം വന്നു തുടങ്ങിയാല്‍ തങ്ങളുടെ പദ്ധതികള്‍ ഗ്രാമത്തില്‍ നടക്കില്ലെന്ന് മനസിലാക്കിയ ഹിന്ദുത്വര്‍ മതപരിവര്‍ത്തനമെന്ന പ്രചാരണം നടത്തുകയും ആദിവാസികള്‍ക്കെതിരേ നീങ്ങുകയുമായിരുന്നു. മധ്യപ്രദേശില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം, 2021, നിലവിലുണ്ട്. ഇതായിരുന്നു ഹിന്ദുത്വരുടെ ആയുധം. എന്നാല്‍ ഇല്ലാത്ത കേസുകളില്‍ കുടുക്കി തങ്ങളെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ആദിവാസികള്‍ പറയുന്നു.
'കുടുംബം പോലെയായിരുന്നു ഞങ്ങള്‍, പക്ഷെ, ഞങ്ങളുടെ ക്യംപസ് കത്തിച്ചത് തെറ്റായ നീക്കമായിരുന്നു. അത് സര്‍ക്കാരിന്റെ സ്ഥലമല്ല, ഞങ്ങളുടേതാണ്, ഒരു ഹൗള്‍ അംഗം പറഞ്ഞു.
ഭൂമിയുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയ നിമിഷം മുതല്‍ അധികാരികളുടെ കണ്ണിലെ കരടായി മാറുകയായിരുന്നു ഹൗളും ഹൗളിന്റെ പ്രവര്‍ത്തകരും. എന്നാല്‍ തങ്ങള്‍ പിന്നോട്ടില്ലെന്നും കേസുകളില്‍ കുടുക്കിയാലും ക്യാംപസ് കത്തിച്ചവര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അവര്‍ പറയുന്നു. സംഭവത്തില്‍ ഉന്നത തല അന്വേഷണം ആവശ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















