Latest News

കണ്ണൂരില്‍ വീടിനുള്ളില്‍ സ്ഫോടനം; ഒരാള്‍ മരിച്ചതായി സൂചന

കണ്ണൂരില്‍ വീടിനുള്ളില്‍ സ്ഫോടനം; ഒരാള്‍ മരിച്ചതായി സൂചന
X

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വീടിനുള്ളിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഒരാള്‍ മരിച്ചതായി സൂചന. ഇന്ന് പുലര്‍ച്ചെയാണ് സ്ഫോടനം നടന്നത്. ഗോവിന്ദന്‍ എന്ന വ്യക്തി വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് സ്ഫോടനം.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സ്ഫോടനമുണ്ടായതെന്ന് കരുതുന്നു. വീടിനകത്ത് ശരീരാവശിഷ്ടങ്ങള്‍ ചിന്നി ചിതറിയ നിലയിലാണുള്ളത്. പോലിസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ബോംബ് നിര്‍മ്മാണത്തിനിടെ യുണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് കണ്ണപുരം പോലിസും തളിപ്പറമ്പില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി. സ്ഫോടനം നടന്നത് വാടക വീട്ടിലാണ്. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.

Next Story

RELATED STORIES

Share it