Latest News

തെലങ്കാനയിലെ കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 45 ആയി

തെലങ്കാനയിലെ കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 45 ആയി
X

ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രയര്‍ തകരാറാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it