Latest News

എലപ്പുള്ളി ബ്രുവറി യൂണിറ്റ്; സര്‍ക്കാര്‍ തീരുമാനം നിര്‍ത്തിവെക്കുക; എസ്ഡിപിഐ കലക്ട്രേറ്റ് ധര്‍ണ്ണ വെള്ളിയാഴ്ച

എലപ്പുള്ളി ബ്രുവറി യൂണിറ്റ്; സര്‍ക്കാര്‍ തീരുമാനം നിര്‍ത്തിവെക്കുക; എസ്ഡിപിഐ കലക്ട്രേറ്റ് ധര്‍ണ്ണ വെള്ളിയാഴ്ച
X

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ ബ്രുവറി യൂണിറ്റിന് അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് 24-1-2025 വെള്ളിയാഴ്ച കലക്ട്രേറ്റിന് മുന്നില്‍ എസ് ഡി പി ഐ പ്രതിഷേധ ധര്‍ണ്ണ നടത്തും. രാവിലെ 10.30ന്ന് തുടങ്ങുന്ന പ്രതിഷേധ ധര്‍ണ്ണ സംസ്ഥാന ജന.സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം അധ്യക്ഷത വഹിക്കും. ജില്ലാ വൈ. പ്രസിഡണ്ട് ഷെരീഫ് പട്ടാമ്പി സ്വാഗതവും, ജില്ലാ ട്രഷറര്‍ എ വൈ കുഞ്ഞിമുഹമ്മദ് നന്ദിയും പറയും.

ജില്ലാ സെക്രട്ടറി ഉമ്മര്‍ മൗലവി,വിവരാവകാശ പ്രവര്‍ത്തകന്‍ നിജാമുദ്ദീന്‍ മുതലമട, മനുഷ്യവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടി, ദലിത് അംബേദ്കര്‍ സംഘം കോഡിനേറ്റര്‍ ശിവരാജന്‍ മുതലമട ,പട്ടികജാതി പട്ടികവര്‍ഗ്ഗ സംരക്ഷണ മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ മായാണ്ടി,മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കാര്‍ത്തികേയന്‍ എസ് ഡി ടി യു ജില്ലാ പ്രസിഡണ്ട് മരക്കാര്‍,വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സമിതിയംഗങ്ങളായ ബാബിയ ടീച്ചര്‍, സുലൈഖ റഷീദ് എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും.




Next Story

RELATED STORIES

Share it