Latest News

മണിപ്പൂരില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി

മണിപ്പൂരില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി
X

ഇംഫാല്‍: മണിപ്പൂരിലെ കാംജോങ് ജില്ലയില്‍ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 5:59നാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി സ്ഥിരീകരിച്ചു. ഭൂകമ്പത്തില്‍ ആളപായമില്ലെന്നാണ് റിപോര്‍ട്ട്.

ഉത്തരാഖണ്ഡിലും ഭൂചലനം റിപോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ രാത്രി 8:32നു പൗരി ഗര്‍വാളിലാണ് 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it