Latest News

ഡോണള്‍ഡ് ട്രംപ് -ഷെഹ്ബാസ് ഷെരീഫ് കൂടിക്കാഴ്ച ഇന്ന്

ഡോണള്‍ഡ് ട്രംപ് -ഷെഹ്ബാസ് ഷെരീഫ് കൂടിക്കാഴ്ച ഇന്ന്
X

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ഇന്ന് ചര്‍ച്ച നടത്തും. അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധം തീവ്രമാകുന്നു എന്നതിന്റെ സൂചനയാണ് ഈ കൂടിക്കാഴ്ച എന്നാണ് വിലയിരുത്തല്‍. ന്യൂയോര്‍ക്കില്‍ നടക്കുന്ന 80ാമത് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുത്ത ശേഷമാണ് ഷെരീഫ് വാഷിംഗ്ടണിലെത്തുന്നത്.

ഇന്ത്യക്കാര്‍ക്കുള്ള വിസ തടസ്സങ്ങള്‍, ഇന്ത്യയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫ് നിരക്കുകള്‍, മെയ് മാസത്തില്‍ ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാകുന്നത്. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

മോദി ഭരണകൂടവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനിടയിലാണ് ഈ വര്‍ഷം ആദ്യം ട്രംപ് പാകിസ്താന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചത്. കൂടാതെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒത്തു തീര്‍പ്പാക്കാന്‍ അമേരിക്ക ശ്രമിച്ചുവെന്ന പോരില്‍ പാകിസ്താന്‍ ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കുന്നതിന് പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍ യുഎസ് സഖ്യകക്ഷിയായ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണങ്ങളെ അപലപിച്ച രാജ്യം കൂടിയാണ് പാകിസ്താന്‍.

Next Story

RELATED STORIES

Share it