Latest News

തെരുവുനായ ശല്യത്തിനെതിരേ ഏകാംഗനാടകം; നാടകാവതരണത്തിനിടെ കലാകാരനെ തെരുവുനായ കടിച്ചു

തെരുവുനായ ശല്യത്തിനെതിരേ ഏകാംഗനാടകം; നാടകാവതരണത്തിനിടെ കലാകാരനെ തെരുവുനായ കടിച്ചു
X

കണ്ണൂര്‍: കണ്ടക്കൈയില്‍ തെരുവുനായ ശല്യത്തിനെതിരായ നാടകം അവതിരിപ്പിക്കുന്നതിനിടെ കലാകാരനെ തെരുവുനായ കടിച്ചു. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല സംഘടിപ്പിച്ച 'പേക്കോലം' എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരന് നായയുടെ കടിയേറ്റത്. നാടക പ്രവര്‍ത്തകന്‍ കണ്ടക്കൈയിലെ പി രാധാകൃഷ്ണനെയാണ് നായ കടിച്ചത്.

മൈക്കിലൂടെ നായ കുരയ്ക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ്ക്കള്‍ വേദിയിലേക്ക് കയറി ഇയാളെ ആക്രമിക്കുകയായിരുന്നു. നാടകത്തിനിടെ നായ ആക്രമണമുണ്ടായപ്പോള്‍ അതും നാടകത്തിന്റെ ഭാഗമാണെന്നായിരുന്നു കാണികള്‍ ആദ്യം കരുതിയത്. പിന്നീട് തെരുവ് നായ ആക്രമണമാണെന്ന് മനസിലാക്കിയ വായനാശാല പ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it