Latest News

ട്രെയിന്‍ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരന് ക്രൂരമര്‍ദ്ദനം

ട്രെയിന്‍ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരന്  ക്രൂരമര്‍ദ്ദനം
X

കൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരനെ ക്രൂരമായി ആക്രമിച്ചു . ആലപ്പുഴ താമരക്കുളം വല്യത്ത് വീട്ടില്‍ നാസറി(49)നാണ് മര്‍ദ്ദനമേറ്റത്. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കംപാര്‍ട്മെന്റില്‍ വച്ചായിരുന്നു അക്രമണം. കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസില്‍ ഇന്നലെയാണ് സംഭവം.

ഭിന്നശേഷിക്കാരുടെ കംപാര്‍ട്മെന്റില്‍ എന്തിനാണ് കയറിയതെന്ന് ചോദിച്ചതോടെ യുവാവ് യാത്രക്കാരനെ ആക്രമിക്കുകയായിരുന്നു. അക്രമിയെ സഹയാത്രികര്‍ തടഞ്ഞുവച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. അക്രമിക്കുവേണ്ടി റെയില്‍വേ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Next Story

RELATED STORIES

Share it