Latest News

തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 കടന്നു

തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 കടന്നു
X


ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള പശമൈലാറമിലുള്ള സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നിർമ്മാണ യൂണിറ്റിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി.

പരിക്കേറ്റ തൊഴിലാളികളിൽ ഒരാളായ ജിതേന്ദർ പട്ടാഞ്ചരുവിലെ ധ്രുവ എന്നയാൾ കൂടി മരണപ്പെട്ടതോടെയാണ് 41 മരണം സ്ഥിരീകരിച്ചത്.

പട്ടാഞ്ചേരി സർക്കാർ ആശുപത്രിയിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇതുവരെ ശേഖരിച്ച 24 ഡിഎൻഎ സാമ്പിളുകളിൽ 22 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് കുടുംബങ്ങൾക്ക് കൈമാറി.

മരിച്ചവരിൽ കൂടുതലും ബീഹാർ, ഒഡീഷ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇനിയും ഒമ്പത് പേരെ കണ്ടെത്താനുണ്ടെന്നാണ് റിപോർട്ടുകൾ. ജൂലൈ 6നാണ് സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നിർമ്മാണ യൂണിറ്റിൽ സ്ഫോടനം ഉണ്ടായത്.


Next Story

RELATED STORIES

Share it