Latest News

കാസര്‍കോടും മിന്നല്‍ ചുഴലി;വന്‍ നാശ നഷ്ടം

കാസര്‍കോടും മിന്നല്‍ ചുഴലി;വന്‍ നാശ നഷ്ടം
X

കാസര്‍കോട്: കാസര്‍കോട് മാന്യയില്‍ മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടം.ശക്തമായ കാറ്റില്‍ ഒരു വീട് പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. 150 ഓളം മരങ്ങള്‍ കടപുഴകി വീണു.വ്യാപകമായ കൃഷി നാശവുമുണ്ടായി.

ഇന്ന് പുലര്‍ച്ചെയാണ് മാന്യയിലെ പട്ടാജെ, മല്ലടുക്ക എന്നിവിടങ്ങളില്‍ മിന്നല്‍ ചുഴലി ഉണ്ടായത്. പ്രദേശത്ത് രാത്രി ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മിന്നല്‍ ചുഴലി ഉണ്ടായത്. പല വീടുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച ഷീറ്റുകള്‍ കാറ്റില്‍ പറന്നു പോയി.വാഴ കൃഷികളും കവുങ്ങുകളും കാറ്റില്‍ നിലംപൊത്തി.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു.


Next Story

RELATED STORIES

Share it