Latest News

പാനൂര്‍ സ്‌ഫോടനത്തില്‍ ബന്ധമില്ലെന്ന് സിപിഎം; പരിക്കേറ്റവര്‍ സിപിഎമ്മുകാരെ ആക്രമിച്ച കേസിലെ പ്രതികളെന്നും വിശദീകരണം

പാനൂര്‍ സ്‌ഫോടനത്തില്‍ ബന്ധമില്ലെന്ന് സിപിഎം;  പരിക്കേറ്റവര്‍ സിപിഎമ്മുകാരെ ആക്രമിച്ച കേസിലെ പ്രതികളെന്നും വിശദീകരണം
X
കണ്ണൂര്‍: പാനൂര്‍ കുന്നോത്തുപറമ്പ് മുളിയാത്തോട് സ്ഫോടനത്തില്‍ സിപിഐഎംന് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം പാനൂര്‍ ഏരിയe കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായിരിക്കുന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റ ബിനീഷ്, ഷെറിന്‍ എന്നിവര്‍ സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച കേസിലുള്‍പ്പെടെ പ്രതികളാണ്. ആ ഘട്ടത്തില്‍ തന്നെ ഇയാളെ പാര്‍ട്ടി തളളി പറഞ്ഞതുമാണ്. നാട്ടില്‍ അനാവശ്യമായി പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാര്‍ട്ടി പരസ്യമായി തള്ളിപ്പറഞ്ഞത്. അത്തരം ഒരു സാഹചര്യത്തില്‍ സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ സിപിഎം പ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വ്വം എതിരാളികള്‍ നടത്തുകയാണ്. കുന്നോത്തുപറമ്പ് മേഖലയിലാകെ സമാധാനന്തരിഷം നിലനിര്‍ത്താനും അതിന് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സിപിഎം. സമാധാനന്തരീക്ഷം ഉറപ്പുവരുത്തുന്നതിന് സിപിഎം നടത്തിയിട്ടുള്ള ശ്രമങ്ങള്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പോലിസിനും ബോധ്യമുള്ളതാണ്. മുളിയാത്തോട് സ്ഫോടനവുമായി ബന്ധപ്പെട്ട് സമഗ്രവും വിശദവുമായ അന്വേഷണം നടത്തണം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സിപിഎം പാനൂര്‍ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുല്ല പ്രസ്താവനയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it