വയനാട് ജില്ലയില്‍ 65 പേര്‍ക്ക് കൂടി കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.84
നിലവില്‍ 705 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 660 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്

മാനന്തവാടി: വയനാട്ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 101 പേര്‍ രോഗമുക്തി നേടി. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടു കൊവിഡ് മരണം സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.84 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135579 ആയി. 134104 പേര്‍ രോഗമുക്തരായി. നിലവില്‍ 705 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 660 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 710 പേര്‍ ഉള്‍പ്പെടെ ആകെ 6975 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 924 സാമ്പിളുകള്‍ തിങ്കളാഴ്ച പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവര്‍:- ബത്തേരി 11, നെന്മേനി 10, മാനന്തവാടി 7, കല്‍പ്പറ്റ, മീനങ്ങാടി, പൂതാടി 4 വീതം, അമ്പലവയല്‍, എടവക, പുല്‍പ്പള്ളി, 3 വീതം, നൂല്‍പ്പുഴ, പനമരം, തവിഞ്ഞാല്‍, വെള്ളമുണ്ട, വൈത്തിരി 2 വീതം, മേപ്പാടി, മുള്ളന്‍കൊല്ലി, മുട്ടില്‍, പടിഞ്ഞാറത്തറ, പൊഴുതന, വെങ്ങപ്പള്ളി എന്നിവടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ.
RELATED STORIES
ആര്എസ്എസ് കൊലപ്പെടുത്തിയ ഷാജഹാന്റെ സംസ്കാരം നടന്നു; വിലാപയാത്രയില്...
15 Aug 2022 1:38 PM GMTബഫര്സോണ്: കൃഷിമന്ത്രിയുടെ സന്ദര്ശനദിനത്തില് ദേവികുളത്ത്...
15 Aug 2022 1:38 PM GMTലോക് അദാലത്ത്: തൃശൂരില് തീര്പ്പാക്കിയത് 8016 കേസുകള്
15 Aug 2022 1:30 PM GMT'തുല്യതയ്ക്കായുള്ള പോരാട്ടം തുടരണം'; സ്വാതന്ത്ര്യദിന സന്ദേശത്തില്...
15 Aug 2022 1:20 PM GMTസവര്ക്കറുടെ ചിത്രം സ്ഥാപിച്ചതിനെച്ചൊല്ലി സംഘര്ഷം; ഷിമോഗയില്...
15 Aug 2022 1:20 PM GMTപോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും...
15 Aug 2022 12:53 PM GMT